ഗാർഹിക പാചകവാതക വില വീണ്ടും കൂട്ടി

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനയാണിത്. വിലവർധന പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു.   പശ്ചിമേഷ്യൻ സംഘർഷം കാരണം ഇന്ധന വിതരണത്തിലുണ്ടായ പ്രതിസന്ധിയാണ് വിലവർധനയിലേക്ക് നയിച്ചത് എന്നാണ് എണ്ണകമ്പനികളുടെ വിശദീകരണം.  മാർച്ച് ഏഴിന് ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. ഈ മാസം ഒന്നിന് എൽപിജി വാണിജ്യ സിലിണ്ടറിന് വില 46 രൂപ കൂട്ടിയിരുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *