വയനാട് ഇരുളം സ്വദേശി പത്തനംതിട്ട മല്ലപ്പള്ളി മണിമലയാറ്റിൽ മുങ്ങിമരിച്ചു ഇരുളം മണൽവയൽ ചെറിയമ്പലം കല്ലോനിയിൽ കെ.എം. അർജുൻ (32) ആണ് മരിച്ചത്. മണിമലയാറ്റിൽ മല്ലപ്പള്ളി പാലത്തിന് സമീപം ഇന്നുച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. കെ-ഫോണിന്റ കേബിൾ ജോലി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഫയർഫോഴ്സും പോലീസും ചേർന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നെല്ലങ്ങാട് സെന്റ് മേരീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ