മാനന്തവാടി: മാനന്തവാടി നഗരസഭ പരിധിയിൽ ചിറക്കരയിലും സമീപ പ്രദേശങ്ങളിലും കടുവ ഭീതി തുടർക്കഥയാകുന്നതിനിടെ ഒണ്ടയങ്ങാടി എടപ്പടിക്കുന്ന്- മൊട്ട ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിലും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസങ്ങളിൽ തോട്ടത്തിൽ
കടുവയുടെ കാൽപാടുകൾ കണ്ടെത്തി. തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ ഭാഗങ്ങളിൽ മുൻപും കടുവയെ കണ്ടതായി പ്രദേശവാസികൾ പറയുന്നുണ്ട്. ഈ കടുവ തന്നെയാണോ ചിറക്കര ഭാഗങ്ങളിൽ ഭീതി വിതക്കുന്നതെന്നുള്ള കാര്യം ഉറപ്പായിട്ടില്ല. കാൽപാടുകൾ കടുവയുടേതാണോ പുലിയുടേതാണോ എന്ന കാര്യം വനപാലകർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് തോട്ടം തൊഴിലാളികൾ പറഞ്ഞു.