ലക്കിടി :ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വയനാട് ഇനീഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇംപാക്ട് (വൈഫൈ) പദ്ധതിയുടെ ഭാഗമായി വയനാടിൻ്റെ പ്രവേശന കവാടമായ ലക്കിടി എൻട്രൻസ് ഗേറ്റിനടുത്ത് തയ്യാറാക്കിയ ചുമർ ചിത്രങ്ങൾ നാടിന് സമർപ്പിച്ചു. ജില്ലാ കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു.താജ് വയനാട് റിസോർട്ട് ആൻഡ് സ്പാ എം.ഡി ശ്രീ.എൻ. മോഹൻ കൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീ.മണിലാൽ, ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം ശ്രീ.പ്രഭാത് ഡി വി, ഡിടിപിസി സെക്രട്ടറി ശ്രീ.അജേഷ് കെ. ജി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ശ്രീ.എൻ. എം. മെഹ്റലി , താജ് ജനറൽ മാനേജർ ശ്രീ.സജി തച്ചേരി, ഡിടിപിസി ജീവനക്കാർ, താജ് റിസോർട്ട് ആൻഡ് സ്പാ ജീവനക്കാർ, വൈത്തിരി ഗ്രാമപഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.