കേരളത്തില്‍ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ മേയ് 31-ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതില്‍ നാല് ദിവസംവരെ വ്യത്യാസമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സാധാരണഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ഇതില്‍ ഏഴ് ദിവസം വരെ വ്യത്യാസമുണ്ടാകാം. കേരളത്തിലെത്തുന്ന മണ്‍സൂണ്‍ പിന്നീട് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15-ഓടെ രാജ്യത്തൊട്ടാകെ വ്യാപിക്കും. ഇന്ത്യയിലെ മണ്‍സൂണിന്റെ പുരോഗതി സംബന്ധിച്ച നിർണായകമായ സൂചകമാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്ന തിയ്യതി. കടുത്ത വേനലില്‍ വിയർക്കുന്ന ഉത്തരേന്ത്യക്ക് വലിയ ആശ്വാസമാകും മണ്‍സൂണ്‍.