കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ നടത്തി. 86 കൗണ്ടിങ് സൂപ്പർവൈസർമാർ, 117 കൗണ്ടിങ് അസിസ്റ്റന്റുമാർ, 86 മൈക്രോ ഒബ്‌സർവർമാർ എന്നിവർക്കുള്ള റാൻഡമൈസേഷനാണ് കളക്‌ടറേറ്റിൽ നടന്നത്. വയനാട് ജില്ലാ കളക്‌ടർ ഡോ. രേണു രാജിന്റെ നേതൃത്വത്തിൽ നടന്ന റാൻഡമൈസേഷൻ പ്രക്രിയയിൽ മാനന്തവാടി അസിസ്റ്റന്റ്റ് റിട്ടേണിങ് ഓഫീസറും സബ് കളക്ടറുമായ മിസാൽ സാഗർ ഭരത്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം മെഹ്‌റലി എന്നിവർ സംബന്ധിച്ചു. റാൻഡമൈസേഷൻ പ്രക്രിയക്ക് ശേഷം വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവ് തയ്യാറാക്കി. ഉദ്യോഗസ്ഥർക്ക് വ്യക്തിഗത ലോഗിനിൽ നിന്നും ഡ്യൂട്ടി ഉത്തരവ് കൈപ്പറ്റാം. വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥർക്ക് മെയ് 23,28, ജൂൺ മൂന്ന് ദിവസങ്ങളിൽ കളക്‌ടറേറ്റ് എ.പി.ജെ ഹാളിൽ പരിശീലനം നടക്കും.