ബത്തേരി: ചായക്കടയിൽ കയറി കട നടത്തിപ്പുകാരിയായ വയോധികയുടെ രണ്ടര പവൻ സ്വർണമാല കവർന്നയാളെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പാടി, പഴേരി, ബ്ലാങ്കര വീട്ടിൽ നിഷാദ്(34)നെയാണ് എസ്.ഐ ടി. കൃഷ്ണൻ്റെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവം കണ്ട നാട്ടുകാർ ഇയാളെ പിന്തുടർന്ന് പഴേരി ഗ്രൗണ്ടിന് സമീപം വെച്ച് പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പഴേരിയിലെ ചായക്കട നടത്തുന്ന വയോധികയുടെ സ്വർണമാലയാണ് കവർന്നത്. ചായ കുടിക്കാനെന്ന വ്യാജേനയെത്തിയതായിരുന്നു കവർച്ച.