തിരുവനന്തപുരം: വർക്കലയിൽ വിദ്യാർഥിനിയും സുഹൃത്തും കടലിൽ ചാടി. പെൺകുട്ടി മരിച്ചു. ഇടവ ചെമ്പകത്തിൻമൂട് സ്വദേശി ശ്രേയ (14) ആണ് മരിച്ചത്. മൃതദേഹം കാപ്പിൽപൊഴി ഭാഗത്ത് കണ്ടെത്തി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർഥിനി. സുഹൃത്തിനൊപ്പം വിദ്യാർഥിനി കരയിൽ നിൽക്കുന്നതും കടലിലേക്ക് ചാടുന്നതും മത്സ്യത്തൊഴിലാളികളാണ് കണ്ടത്. ഇവർ ഉടൻ അയിരൂർ പോലീസിൽ വിവരമറിയിച്ചു. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തവേയാണ് പെൺകുട്ടിയുടെ മൃതദേഹം കാപ്പിൽ പൊഴിതീരത്തുനിന്ന് ലഭിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വീട്ടുകാർ ഫോൺ നൽകാത്തതിലുള്ള വിഷമത്തിലാണ് ശ്രേയ കടലിൽ ചാടിയതെന്നു സൂചന. ആൺസുഹൃത്തിനൊപ്പമായിരുന്നു കുട്ടി കടലിൽ ചാടിയത്. വെറ്റക്കട ബീച്ചിലെത്തിയാണ് ഇവർ കടലിൽ ചാടിയത്. പെൺകുട്ടിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് കാപ്പിൽപൊഴി ഭാഗത്ത് നിന്ന് കണ്ടെത്തി. എന്നാൽ ആൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുകയാണ്. പ്രതികൂലമായ കാലാവസ്ഥ വെല്ലുവിളിയാണ്