കൽപ്പറ്റ: ജില്ലയിലെ ടൂറിസം മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. വന്യമൃഗ ശല്യവും തുടര്‍ന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങളടച്ചതും ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചു.മിക്ക റിസോര്‍ട്ടുകളും ഹോംസേ്‌റ്റകളും ആഴ്‌ചകളായി താമസക്കാരില്ലാതെ കടുത്ത ദുരിതത്തിലാണ്.
ഹോട്ടലുകളുടെയും റസേ്‌റ്റാറന്റുകളുടെയും സ്‌ഥിതി ഭിന്നമല്ല. പുതുതായി തുറന്നവ അടക്കം ജില്ലയിലെ ഹോട്ടലുകള്‍ പലതും അടച്ചിട്ട അവസ്‌ഥയിലാണ്. വാരാന്ത്യങ്ങളിലും ഇതു തന്നെയാണ് അവസ്‌ഥ. ജില്ലയില്‍ എവിടെയും തിരക്കനുഭവപ്പെട്ടില്ല. ജില്ലയിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങളില്‍ സന്ദര്‍ശകരും കുറവാണ്.
ഊട്ടിയിലേക്കുള്ള യാത്ര ഇ-പാസ് മൂലം നിയന്ത്രിച്ചതും വയനാട് ചുരത്തിലെ നിത്യ ഗതാഗതക്കുരുക്കും വിനോദസഞ്ചാരികള്‍ വയനാട്ടിലേക്ക് വരുവാന്‍ മടിക്കുകയാണ്. വ്യാപാരമേഖലയും കടുത്ത മാന്ദ്യത്തിലാണ്.
ഊട്ടിയില്‍ ഫ്ലവർ ഷോ കാണാനും വേനല്‍ അവധിക്കും കഴിഞ്ഞവര്‍ഷം എത്തിയ സഞ്ചാരികളുടെ പകുതി പോലും ഈ വര്‍ഷം എത്തിയിട്ടില്ല.
സന്ധ്യയാവുന്നതോടെ അങ്ങാടികള്‍ കാലിയാവുന്നു. വന്യമൃഗ ആക്രമണം മൂലം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മരണങ്ങള്‍ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് പെട്ടെന്ന് കുറച്ചു. ജില്ലയിലെങ്ങും വന്യമൃഗ ശല്യമാണെന്ന പ്രചാരണം വ്യാപിച്ചതോടെയാണ് ടൂറിസം മേഖലയില്‍ തിരക്കില്ലതായത്. ഇതോടൊപ്പം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസ്‌റ്റ് കേന്ദ്രങ്ങള്‍ ഓരോന്നായി അധികൃതര്‍ അടക്കുകയും ചെയ്‌തു.
വനം വകുപ്പിന് കീഴിലുള്ള ടൂറിസ്‌റ്റ് കേന്ദ്രങ്ങളാണ് അടച്ചതിലധികവും. ബാണാസുര ഡാമിലെ തൊഴിലാളി സമരവും, സൂചിപ്പാറ വെള്ളച്ചാട്ടം, കുറുവദ്വീപ്, ചെമ്പ്രപീക് ,മുത്തങ്ങ തുടങ്ങിയവ അടച്ചതും സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചു. റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കൂടി അടച്ചതോടെ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചതായുള്ള പ്രചാരണം കര്‍ണാടകയിലും തെക്കന്‍ കേരളത്തിലും വ്യാപകമായി.
- ഇതിനിടെ ഹൈക്കോടതിയില്‍ ഒരു സംഘടന നല്‍കിയ ഹരജി പരിഗണിച്ച് വയനാട് ജില്ലയിലെ ഇക്കോ ടൂറിസ്‌റ്റ് കേന്ദ്രങ്ങള്‍ ഇനിയൊരുത്തരവുണ്ടാകുന്ന തുവരെ അടച്ചിടാന്‍ വിധി വന്നതും ടൂറിസം മേഖലക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.