സുൽത്താൻ ബത്തേരി : കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ നടത്തിയ കാട്ടാനകളുടെ സർവേ പൂർത്തിയായപ്പോൾ വയനാട്ടിൽ ആനകളുടെ എണ്ണത്തിൽ അഞ്ചുശതമാനം വർദ്ധന. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം വയനാട് വന്യജീവി സങ്കേതത്തിൽ 210 കാട്ടാനകളാണുള്ളത്.
പുതിയ സർവേയിൽ ഇതിൽ അഞ്ചു ശതമാനത്തിൻ്റെ വർദ്ധനയാണ് (221 എണ്ണം) ഉണ്ടാവുകയാണെങ്കിൽ വയനാട് വൈൽഡ് ലൈൻ വാർഡൻ ജി. ദിനേഷ് കുമാർ പറഞ്ഞു. വയനാട്ടിൽ ആനകളുടെ എണ്ണം മിക്കസമയത്തും ഒരേ പോലെയാണുണ്ടാവുന്നത്. അഞ്ചു ശതമാനത്തിനും ആറുത്തിനും ഇടയിലായിരിക്കും വർധന.
കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള കാരണങ്ങളാൽ അയൽസംസ്ഥാനങ്ങളിലേക്ക് കേരളത്തിലെ ആനകൾ പോകുന്നത് പതിവാണ്. മറ്റ് സംസ്ഥാനങ്ങളുടെ സർവേ വിവരങ്ങളും ക്രോഡീകരിച്ചാലേ കൃത്യമായ കണക്ക് കിട്ടൂ എന്നും അദ്ദേഹം പറഞ്ഞു. മേയ് 23ന് തുടങ്ങിയ സർവേ 25നാണ് അവസാനിച്ചത്.