വയനാട് ജില്ലയിലെ അധ്യാപക നിയമനങ്ങൾ

മുട്ടിൽ മാണ്ടാട് ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികകളിലേക്ക് നിയമനം. കൂടിക്കാഴ്ച 29-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

 

ചുള്ളിയോട് ആനപ്പാറ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിഭാഗം ഇക്കണോമിക്സ്, ഇംഗ്ലീഷ്, കണക്ക്, മലയാളം, സുവോളജി (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), സോഷ്യോളജി (ജൂനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച 29- ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ.

 

വടുവൻചാൽ ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി. (ഇംഗ്ലീഷ്), എച്ച്.എസ്.എസ്.ടി. (പൊളിറ്റിക്കൽ സയൻസ്), എച്ച്.എസ്.എസ്.ടി. ബോട്ടണി (ജൂനിയർ), എച്ച്.എസ്.എസ്.ടി. ഹിന്ദി (ജൂനിയർ) എന്നീ വിഷയങ്ങളിൽ അധ്യാപക നിയമനം. കൂടിക്കാഴ്ച 29-ന് 2ന് സ്കൂൾ ഓഫീസിൽ.

 

മീനങ്ങാടി ഐഎച്ച്ആർഡി മോഡൽ കോളജിൽ അസി. പ്രഫസർ കംപ്യൂട്ടർ സയൻസ്, ഹിന്ദി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ് താൽക്കാലിക അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച 29, 30 തീയതികളിൽ രാവിലെ 9.30ന്. 8547005077.

 

മാനന്തവാടി : ദ്വാരകയിൽ സ്ഥിതിചെയ്യുന്ന മാനന്തവാടി സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ കമ്പ്യൂട്ടർ, സിവിൽ, മെക്കാനിക്കൽ എന്നീ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ ലക്ചറർതസ്ത‌ികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ബ്രാഞ്ചിൽ ഒന്നാം ക്ലാസ് ബി.ടെക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. സിവിൽ,കമ്പ്യൂട്ടർ, മെക്കാനിക്കൽ എന്നീ ബ്രാഞ്ചുകളിലെ ലക്ചറർ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ചകൾ യഥാക്രമം ജൂൺ 5,6,7 തിയതികളിൽ രാവിലെ 9.30 ഇന് നടക്കുന്നതാണ്. ഫോൺ: 04935 293024

 

മ്യൂസിക് ടീച്ചർ

 

കൽപ്പറ്റ : ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ. 444/2022) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 29, 30 തീയതികളിൽ ജില്ലാ പി.എസ്.സി. ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ ഡൗൺലോഡ് ചെയ്ത ഇൻ്റർവ്യൂ മെമ്മോ, ഒ.ടി.വി. സർട്ടിഫിക്കറ്റിന്റെ പകർപ്പ്, കെ-ഫോം ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽരേഖയുടെ അസലുമായി എത്തണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *