കാട്ടിക്കുളം: കർണാടകയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 2.7ഗ്രാം കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിലായി. കോഴിക്കോട് അഴിയൂർ പറമ്പത്ത് മീത്തൽ വീട്ടിൽ അൻഷാദ്(35), ബൈരക്കുപ്പ സ്വദേശി മേഗിൽമന സ്വാമി(30) എന്നിവരെയാണ് തിരുനെല്ലി എസ്ഐ എൻ. ദിജേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ഉൾപ്പെടുന്ന ടീം കാട്ടിക്കുളം ആർടിഒ ചെക്‌പോസ്റ്റിന് സമീപം മാരുതി ബെലാനോ കാറിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാർ കസ്റ്റഡിയിലെടുത്തു.