സർക്കാർ രൂപീകരണത്തിനുള്ള സാദ്ധ്യതകൾ തേടി ഇന്ത്യ മുന്നണി

ബിജെപിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാത്ത പശ്ചാതലത്തിൽ സർക്കാർ രൂപീകരണത്തിനുള്ള സാദ്ധ്യതകൾ തേടി ഇന്ത്യ മുന്നണി.എൻ ഡി എ സഖ്യ കക്ഷികളെ അടർത്തി എടുക്കാൻ ഇന്ത്യ മുന്നണി നേതാക്കൾ നീക്കങ്ങൾ ആരംഭിച്ചു. നിതീഷ് കുമാറും, ചന്ദ്ര ബാബു നായിഡു വുമായും ഇന്ത്യ നേതാക്കൾ ആശയവിനിമയം നടത്തി

സഖ്യ കക്ഷികളുടെ സഹായത്തോടെ മാത്രമേ ബിജെപി ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയൂ എന്ന് വ്യക്തമായതോടെ, ബിജെപിയുടെ ഹാട്രിക് നേട്ടം ഏത് വിധേനയും തടയാൻ തന്ത്രങ്ങൾ മെനയുകയാണ് ഇന്ത്യ മുന്നണി

 

ബിജെപി ക്കെതിരെ നിലപാടെടുത്ത ശേഷം അവസാന ഘട്ടത്തിൽ എൻ ഡി എ യിൽ ചേർന്ന, നിതീഷ് കുമാറിന്റെ ജെ ഡി യു, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക ദേശം പാർട്ടി എന്നിവരെ കൂടെ കൊണ്ടുവരാനാണ് ഇന്ത്യ മുന്നണിയുടെ നീക്കം.ഇരു പാർട്ടികൾക്കും ചേർന്നു 30 നടുത്ത് സീറ്റുകളുണ്ട്.ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അടക്കം സംസ്ഥാന ബിജെപി നേതാക്കളുമായി കടുത്ത അതൃപ്തിയുള്ള, നിതീഷ് കുമാർ കഴിഞ്ഞദിവസം ഡൽഹിയിലെത്തി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു.പല സൂചനകൾ വ്യക്തമായ ഘട്ടത്തിൽ തന്നെ ഇന്ത്യ സഖ്യത്തിനായി ശരത് പവാർ, നിതീഷ് കുമാറിനെ വിളിച്ച് ഉപ പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്.

 

ഈ റിപ്പോർട്ടുകൾക്ക് പിന്നാലെ സാമ്രാട്ട് ചൗധരി ഔദ്യോഗിക വസതിയിൽ എത്തി നിതീഷുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും, നിതീഷ് ഒഴിഞ്ഞു മാറി.നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാകണമെന്ന നിർദ്ദേശം മമത ബാനർജി മുന്നോട്ടുവച്ചിട്ടുണ്ട്.ചന്ദ്രബാബു നായിഡുവുമായും ഇന്ത്യ നേതാക്കൾ ഇതിനകം ആശയവിനിമയം നടത്തിയതായാണ് വിവരം.പ്രധാനമന്ത്രി മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കളും ചന്ദ്രബാബു നായിഡുവിനെ ഫോണിൽ ബന്ധപ്പെട്ടു.ചന്ദ്ര ബാബു നായിഡുവിന്റെ സൗകര്യം കൂടി പരിഗണിച്ച ശേഷം സർക്കാർ രൂപീകരണ നടപടികൾ ഉണ്ടാകൂ എന്ന് ബിജെപി നേതാക്കൾ അറിയിച്ചു.ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തേക്കും.വൈഎസ്ആർ കോൺഗ്രസ്, ബിജെഡി തുടങ്ങിയ മറ്റ് പാർട്ടികളെയും സ്വാതന്ത്രരെയും കൂടെ നിർത്താനുള്ള നീക്കങ്ങളും ആയി സജീവമാണ് ഇന്ത്യ മുന്നണി നേതൃത്വം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *