മരത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കൽപ്പറ്റ: ചോല വെട്ടുന്നതിനിടെ കൊമ്പ് ദേഹത്തടിച്ച് അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചുണ്ട നീലിയാടൻ ആഷിഫിനെയാണ്(26) അഗ്നിരക്ഷാസേന സുരക്ഷിതമായി നിലത്തിറക്കിയത്.

 

കിൻഫ്ര പാർക്കിനുസമീപം പുത്രൻചോല കല്യാണി വളവിൽ ചൊവ്വാഴ്ച പകലാണ് ആഷിഫ് മരത്തിൽ 50 അടിയോളം ഉയരത്തിൽ കുടുങ്ങിയത്. പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് സ്റ്റേഷൻ ഓഫീസർ പി.കെ. ബഷീറിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ലാഡർ ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചുവെങ്കിലും ഫലിച്ചില്ല. ലാഡർ എത്തുന്നതിലും 20 അടിയോളം ഉയരത്തിലാണ് ആഷിഫ് ഉണ്ടായിരുന്നത്. സേനാംഗങ്ങളായ എം. ജിതിൻകുമാർ, ബേസിൽ ജോസ് എന്നിവർ റോപ്പ് റെസ്‌ക്യൂ കിറ്റിൻ്റെ സഹായത്തോടെ മരത്തിൽ കയറിയാണ് യുവാവിനെ സാഹസികമായി താഴെ ഇറക്കിയത്. പൾസ് വളരെ കുറവായതിനാൽ ആഷിഫിനെ സേനയുടെ വാഹനത്തിൽ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *