മീനങ്ങാടി: വയനാട് പോലീസിൻ്റെ മയക്കുമരുന്ന് വേട്ടയിൽ കർണാടകയിൽ നിന്ന് വാങ്ങി സംസ്ഥാനത്ത് വില്പന നടത്തുന്നതിനായി സൂക്ഷിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പിടികൂടി. മീനങ്ങാടി, കോലമ്പറ്റ, നാലുകണ്ടത്തിൽ വീട്ടിൽ, കെ. അഖിൽ(22), മുട്ടിൽ, കുട്ടമംഗലം, തടത്തിൽ വീട്ടിൽ മുഹമ്മദ് അസ്നാഫ്(24), കൃഷ്ണഗിരി, അമ്പലപ്പടി, അഴകൻപറമ്പിൽ വീട്ടിൽ വിഷ്ണു മോഹൻ(24) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും മീനങ്ങാടി പോലീസും ചേർന്ന് പിടികൂടിയത്. 45.81 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.മീനങ്ങാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ എസ്.ഐ എം. വിനോദ്കുമാർ, എസ്.സി.പി.ഒമാരായ പ്രവീൺ, സാദിഖ്, ചന്ദ്രൻ, സി.പി.ഒ ഖാലിദ് പോലീസ്സം ഘത്തിലുണ്ടായിരുന്നത്.