കാർയാത്രികന് ക്രൂരമർദ്ദനം, ഗുണ്ടാസംഘത്തിലെ മുഴുവൻ പ്രതികളും പിടിയിൽ

മേപ്പാടി: ഏഴ് ഗുണ്ടകളെ ഒരു മാസത്തിനുള്ളിൽ പിന്തുടർന്ന് പിടികൂടി തുറങ്കിലടച്ച് മേപ്പാടി പൊലീസ്. യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കുറ്റവാളികളെ മേപ്പാടി പൊലീസ് പൂട്ടിയത്.കഴിഞ്ഞ മാസം അഞ്ചിന് പുലർച്ചെ വടുവൻചാൽ ടൗണിൽ വെച്ച് കാർ ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച് കാർ തട്ടിയെടുത്ത സംഭവത്തിലാണ് മുഴുവൻ പ്രതികളെയും പൊലീസ് വലയിലാക്കിയത്.

 

മെയ് ഏഴിന് പരാതി ലഭിച്ചയുടൻതന്നെ രണ്ട് പേരെ മുട്ടിലിൽ വെച്ചും 19ന് ഒരാളെ ബത്തേരിയിൽ വെച്ചും 29ന് മൂന്ന് പേരെ ബത്തേരി, അമ്മായിപ്പാലം, മാടക്കര എന്നിവിടങ്ങളിൽ വെച്ചും, ഈ മാസം അഞ്ചിന് ഒരാളെ ചിത്രഗിരിയിൽ വെച്ചുമാണ് പിടികൂടിയത്.തോമ്മാട്ടുചാൽ, കടൽമാട്, കൊച്ചുപുരക്കൽ വീട്ടിൽ വേട്ടാളൻ എന്ന അബിൻ കെ. ബോവസ്(29), മലപ്പുറം കടമ്പോട് ചാത്തൻചിറ വീട്ടിൽ ബാദുഷ (26), മലപ്പുറം തിരൂർ പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ് റാഷിദ് (29), വടുവഞ്ചാൽ കോട്ടൂർ തെക്കിനേടത്ത് വീട്ടിൽ ബുളു എന്ന ജിതിൻ ജോസഫ് (35), ചുളളിയോട് മാടക്കര പുത്തൻവീട്ടിൽ വീട്ടിൽ മുഹമ്മദ് ഷിനാസ് (23), ചെല്ലങ്കോട് വട്ടച്ചോല വഴിക്കുഴിയിൽ വീട്ടിൽ ശുപ്പാണ്ടി എന്ന ടിനീഷ് (31), ഗോസ്റ്റ് അഖിൽ എന്ന ചെല്ലങ്കോട് ചിത്രഗിരി പള്ളിക്കുന്നേൽ വീട്ടിൽ അഖിൽ ജോയ് (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *