മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി (80) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഐ എം വിജയൻ അടക്കമുള്ള പ്രമുഖ താരങ്ങളുടെ പരിശീലകനാണ്. മോഹൻ ബഗാൻ, ചർച്ചിൽ ബ്രതെഴ്സ്, എഫ്‌സി കൊച്ചിൻ, ഡെംപോ ഗോവ, എംആർഎഫ് എന്നീ ടീമുകളുടെ പരിശീലകനായിരുന്നു. സന്തോഷ് ട്രോഫിയിൽ കേരളത്തിലും ഗോവക്കും വേണ്ടി കളിച്ചിട്ടുണ്ട്.