വെള്ളമുണ്ട : മൊതക്കര കോടഞ്ചേരിയിൽ അടച്ചിട്ട വീടുകളിൽ മോഷണം.സഹോദരങ്ങളുടെ വീടുകളിലാണ് മോഷണം നടന്നത്. പാലക്കാടൻ നിസാം, നസീർ, നിസാർ എന്നിവരുടെ അടുത്തടുത്തുള്ള വീടുകളിലാണ് മോഷണം. നാല് പവൻ സ്വർണ്ണവും 30,000 രൂപയും നഷ്ടപ്പെട്ടതായാണ് വിവരം. മൂന്ന് കുടുംബങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി വിദേശത്താണ് താമസിക്കുന്നത്. വെള്ളമുണ്ട പോലീസ് അന്വേഷണം ആരംഭിച്ചു.