സ്വപ്നങ്ങൾ ബാക്കിയാക്കി അവർ നാടണഞ്ഞു: ചേതനയറ്റ് 30 പേർ; ഹൃദയം തകരുന്ന കാഴ്ച്ച

കൊച്ചി: കുവൈത്തിലുണ്ടായ തീ പിടുത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരിൽ 30 പേരുടെ മൃതദേഹം ഇന്ന് രാവിലെ 10.29-ഓടെ നെടുമ്പാശ്ശേരിയിൽ എത്തിച്ചു. ഇതിൽ 23 പേർ മലയാളികളും ഏഴുപേർ തമിഴ്‌നാട് സ്വദേശികളുമാണ്.കർണ്ണാടക സ്വദേശിയുടെ മൃതദേഹം നെടുമ്പാശ്ശേരിയിൽ നിന്ന് ഇറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇവിടെ ഇറക്കിയിട്ടില്ല. പ്രസ്തുത മൃതശരീരം വിമാനത്തിൽ നേരിട്ട് കർണാടകയിലേക്കുതന്നെ കൊണ്ടുപോകുമെന്നാണ് ഒടുവിൽ ലഭിച്ച വിവരം.

 

പത്തനംതിട്ട സ്വദേശികളായ സിബിൻ എബ്രഹാം, മുരളീധരൻ നായർ, ആകാശ് ശശിധരൻ നായർ, സാജു വർഗീസ്, തോമസ് ചിറയിൽ ഉമ്മൻ, കണ്ണൂർ സ്വദേശികളായ വിശ്വാസ് കൃഷ്ണ‌ൻ, നിതിൻ, അനീഷ് കുമാർ, മലപ്പുറം സ്വദേശികളായ ബാഹുലേയൻ, നൂഹ്, തിരുവനന്തപുരം സ്വദേശികളായ ശ്രീജേഷ് തങ്കപ്പൻ നായർ, അരുൺ, കാസർകോട് സ്വദേശി പൊൻ രഞ്ജിത്ത്,കാസർകോട് സ്വദേശി, കൊല്ലം സ്വദേശികളായ സുമേഷ് സുന്ദരൻ പിള്ള, ലൂക്കോസ്, സാജൻ ജോർജ്, ഷമീർ ഉമദ്ദീൻ, കോട്ടയം സ്വദേശികളായ ശ്രീഹരി പ്രദീപ്, സ്റ്റെഫിൻ എബ്രഹാം സാബു, ഷിബു വർഗീസ്, ആലപ്പുഴ സ്വദേശി മാത്യു തോമസ്, തൃശൂർ സ്വദേശി ബിനോയ് തോമസ് മരിച്ച മലയാളികൾ.തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള വീരച്ചാമി മാരിയപ്പൻ, കടലൂർ ജില്ലയിൽ നിന്നുള്ള കൃഷ്ണമൂർത്തി ചിന്നദുരൈ, ചെന്നൈ സ്വദേശി ഗോവിന്ദൻ ശിവശങ്കർ, ട്രിച്ചി ജില്ലയിൽ നിന്നുള്ള രാജു എബമേശൻ, തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ഭുനാഫ് റിച്ചാർഡ്, രാമനാഥപുരം ജില്ലയിൽ നിന്നുള്ള കറുപ്പണ്ണൻ രാമു, വില്ലുപുരം ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഷെരീഫ് എന്നിവരാണ് മരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, തമിഴ്‌നാട് മന്ത്രി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി അന്ത്യാഞ്ജലി അർപ്പിച്ചു. കുവൈത്തിൽ ബുധനാഴ്ച നാലുമണിയോടെയുണ്ടായ തീപിടിത്തത്തിൽ 50 പേർ മരിച്ചു.

ഇന്ത്യക്കാർക്കു പുറമെ നാല് ഫിലിപ്പീനികളാണ് മരിച്ചത്. 23 മലയാളികൾക്ക് പുറമെ ഏഴ് പേർ തമിഴ്‌നാട് സ്വദേശികളും രണ്ട് വീതം ആന്ധ്രാപ്രദേശ്, ഒഡീഷ സ്വദേശികളും ബിഹാർ, മധ്യപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, ഉത്തരപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *