കൽപ്പറ്റ: ഓൺലൈൻ തട്ടിപ്പിൽ വയനാട്ടിലെ തരുവണ സ്വദേശിക്ക് 11,14,245 രൂപ നഷ്ടമായി. പാർട് ടൈം ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ടെലഗ്രാമിൽ സന്ദേശമയച്ചാണ് തരുവണ സ്വദേശിയെ തട്ടിപ്പുസംഘം ഇരയാക്കിയത്. ബിസിനസ്സ് ബാങ്ക് തുറന്ന് ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചുംപ്രാരംഭ ഘട്ടങ്ങളിൽ ടാസ്‌കും ചെറിയ ലാഭവും നൽകിയാണ് കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. ഘട്ടങ്ങളായാണ് വലിയ തുക തട്ടിയത്.
തരുവണ സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഓൺലൈൻ ട്രേഡിംഗിനു മറവിൽ വൈത്തിരി സ്വദേശിയുടെ ആറര ലക്ഷം തട്ടിയത് അടുത്തകാലത്താണ്. ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ സൈബർ പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി