മാണ്ഡ്യ: ബെംഗളൂരു- മൈസൂരു അതിവേഗ പാതയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരൻ മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് ടി.കെ. ഹൗസിൽ ഷാനവാസ് – സുഹൈല ദമ്പതികളുടെ മകൻ മുഹമ്മദ് തമീം ആണ് മരിച്ചത്. വിജയവാഡയിൽ നിന്നും കിയ സെൽറ്റോസ് കാറിൽ കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഷാനവാസും കുടുംബവും. ഞായറാഴ്‌ച പുലർച്ചെ നാല് മണിയോടെ മാണ്ഡ്യയിൽ വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ തമീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കാറിലെ മറ്റു യാത്രക്കാർക്കും പരുക്കേറ്റു.