പുൽപ്പള്ളി :ഇരുളത്ത് സ്ഥാപിക്കുന്ന സമാര്‍ട്ട് ഇ ഫെന്‍സിംങ് വിജയിച്ചാല്‍ സമാനമായ പദ്ധതികള്‍ ശാസ്ത്രീയമായി വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് ഉപയോഗപ്പെടുത്തുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ജോലിയില്‍ കുറച്ച് കൂടി ജാഗ്രത കാണിക്കണെമെന്നും കല്‍മതില്‍ തകര്‍ന്ന് കിടക്കുന്ന ഭാഗം അടിയന്തിരമായി അറ്റകുറ്റ പണികള്‍ നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. ഫസ്റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജെന്റ് സ്മാര്‍ട്ട് ഫെന്‍സ് ദി എലിഫെന്‍സ് കേരളത്തില്‍ ആദ്യമായി വയനാട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മാണം നടത്തുന്ന ഇരുളം ചേലക്കൊല്ലിയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .വനത്തില്‍ നിന്നും നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങള്‍ ജനങ്ങള്‍ക്ക് വരുത്തുന്ന നാശനഷ്ട്ടങ്ങള്‍വലുതാണ്. മൃഗ ശല്യത്തിന് ശാശ്വത പരിഹാരത്തിന് വേണ്ടി പല വഴികള്‍ വനം വകുപ്പ് തേടുന്നുണ്ട് ഇതിന്റെ ഭാഗമായാണ് പുതിയ എലിഫെന്റ് ഫെന്‍സിങ് വനാതിര്‍ത്തിയില്‍ സ്ഥാപിക്കുന്നത്.
കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പുതിയ സംവിധാനം വനം വകുപ്പ് പരീക്ഷിക്കുന്നത് ചെതലയം റേഞ്ച് ഇരുളം ഫോറസ്റ്റ് സെക്ക്ഷനിലെ പാമ്പ്ര ചേലക്കൊല്ലിയിലെ ചതുപ്പ് ഭാഗത്താണ് റിയല്‍ ടൈം പൈലറ്റ് പ്രൊജക്ട്ടില്‍ എലിഫെന്റ് വേലി സ്ഥാപിക്കുന്നത്. പ്രവര്‍ത്തികള്‍നേരിട്ട് കാണാന്‍ എത്തിയ മന്ത്രിയോട് നാട്ടുകാര്‍ പ്രദേശത്തെ വന്യമൃഗ ശല്യത്തിന്റെ രൂക്ഷത വിവരിച്ചു. ഓരോ പ്രദേശത്തെയും സവിശേഷതകള്‍ പഠിച്ച് അതിനനുസരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. ഉത്തര മേഖല സി സി എഫ് കെ എസ് ദീപയുടെനേതൃത്ത്വത്തില്‍ ഉന്നതതലവനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.