കൽപ്പറ്റ : ഓൺലൈൻ തട്ടിപ്പുകാരുടെ കെണിയിൽപ്പെടരുതെന്ന് വയനാട് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനിരയായാൽ ഉടൻ സ്റ്റേഷനിൽ പരാതി നൽകണം. കഴിഞ്ഞ ദിവസം പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പിനിരയായ തരുവണ സ്വദേശിക്ക് 11,14,245 രൂപയാണ് നഷ്ടമായത്. ടെലഗ്രാമിൽ ഒരു വ്യക്തിയിൽ നിന്ന് വന്ന മെസേജാണ് തട്ടിപ്പിന് തുടക്കം. ബിസിനസ്സ് അക്കൗണ്ട് ഓപ്പൺ ചെയ്ത് ലാഭമുണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓരോ ഘട്ടങ്ങളിലും ഓരോ ടാസ്‌ക് നൽകി ചെറിയ ലാഭം നൽകി കൂടുതൽ തുക ഇൻവെസ്റ്റ് ചെയ്യാൻ ഇരയെ പ്രേരിപ്പിച്ചു. ഘട്ടം ഘട്ടമായാണ് വലിയ തുക തട്ടിയത്. തരുവണയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഓൺലൈൻ ട്രേഡിങ്ങിൽ വന്ന് വാഗ്ദാനം ചെയ്ത് വൈത്തിരി സ്വദേശിയിൽ നിന്ന് ആറര ലക്ഷം രൂപ തട്ടിയെടുത്തിരുന്നു