പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ വച്ച് പഞ്ചഗുസ്തിയിൽ സ്വർണ്ണ മെഡൽ നേടിയ ടി.പി. തോമസിനെ ആദരിച്ചു. പുൽപ്പള്ളി മർച്ചൻ്റ്സ് അസോസിയേഷൻ മെമ്പറും, പുൽപ്പള്ളി ടൗണിലെ വ്യാപാരിയുമായ ശ്രീ.തോമസ്60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ദേശീയ തലത്തിൽ രണ്ട് സ്വർണ മെഡലാണ് കരസ്ഥമാക്കിയത്.
പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അജിമോൻ.കെ. എസ്, കെ.ജോസഫ്,എം.കെ. ബേബി , ഇ.ടി.ബാബു,പി.സി. ടോമി,ബാബു.സി.കെ, സജി വർഗീസ്,ഷാജിമോൻ.പി.എ, പൈലി .പി.എം,റഫീഖ്.കെ.വി, പി.വി. ജോസഫ്,പ്രഭാകരൻ, അനന്തൻ.കെ.കെ,മുഹമ്മദ്. ഇ.കെ എന്നിവർ പ്രസംഗിച്ചു.