നടവയൽ:സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നടവയലിൽ വായനാവാരാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. വായന വാരത്തിന്റെ പ്രസക്തി കുട്ടികളിൽ എത്തിക്കുവാൻ എല്ലാ പ്രവർത്തനങ്ങളൾക്കും നേതൃത്വം നൽകിയത് വിദ്യാർത്ഥികളാണ്. അക്ഷര ചിരാതുകളിൽ വെളിച്ചം തെളിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ. റിജോസ് അരുമായിൽ നിർവഹിച്ചു.
വായനാദിന സന്ദേശം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ആൻ്റോ തോമസ് സാർ നിർവഹിച്ചു.വിദ്യാർഥികളുടെ വായനവാര ഗാനം ,കവിതകൾ, പ്രസംഗം എന്നിവ സംഘടിപ്പിച്ചു. കുമാരി എലേന എലിസബത്ത് ജോഷി , ഹിദാ ടെസാ ലിബിൻ, മാസ്റ്റർ മുഹമ്മദ് അമിൻ ഷാ, അഞ്ജലിൻ, ഹെലൻ മരിയ ജോഷി, നിയ, ടെസ ടോം, എന്നിവർ സംസാരിച്ചു. ശ്രീ പി എൻ പണിക്കരുടെ ചായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. വിവിധ ക്രിയാത്മക-മത്സര പ്രവർത്തനങ്ങളുടെയാണ് ഈ വർഷത്തെ വായന വാരാഘോഷം സ്കൂളിൽ സംഘടിപ്പിക്കുന്നത് .അധ്യാപികമാരായ ശ്രീമതി ഷെല്ലി, ശ്രീമതി മരിയ , സി.ബിന്ദു എന്നീ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.