കൊച്ചി: ഇക്കൊല്ലം പ്ലസ്‌വണ്ണിന് ചേർന്ന വിദ്യാർത്ഥികൾക്ക് ഇൻഫോസിസ് സ്ഥാപകരിലൊരാളായ എസ് ഡി. ഷിബു ലാൽ ഏർപ്പെടുത്തിയ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സ്റ്റേറ്റ്, സി.ബി.എ സ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച, വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹർ. ഭിന്നശേഷിക്കാർക്ക് എ ഗ്രേ ഡ്ആയാലും മതി.മിടുക്കർക്ക് ഏഴുവർഷം വരെ ഉപരിപഠനം നടത്താൻ കഴിയും വിധമാണ് വിദ്യാധൻ സ്കോളർഷിപ്പിൻ്റെ ഘടന. പ്ലസ് വണ്ണിലും
പ്ലസ്ടുവിലും വർഷം 10000 രൂപ വീതവും ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കോഴ്സ് ഫീസിനനുസരിച്ചുളള തുകയുമാണ് സ്കോളർഷിപ്പ്. മികച്ച കരിയർ ലഭ്യമാക്കാനും സഹായമുണ്ടാകും. ജൂൺ 30നകം www.vidyadhan.org/apply വഴി അപേക്ഷിക്കണം. വിവരങ്ങൾക്ക് : 9663517131.
പഠനനിലവാരം നിലനിറുത്തുന്നവർക്ക് നാട്ടിലും വിദേശത്തും ഉന്നതപഠനത്തിന് സ്കോളർഷിപ്പ് തുടരും. ഷിബുലാലിൻ്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപീകരിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷനാണ് പ്രതിവർഷം കേരളത്തിലെ 125 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നത്. മറ്റ് 14 സംസ്ഥാനങ്ങളിലും വിദ്യാധൻ സ്കോളർഷിപ്പ് പ്രോഗ്രാമുണ്ട്.