കേണിച്ചിറ:കേണിച്ചിറ പള്ളിത്താഴെ കിഴക്കയിൽ സാബുവിൻ്റെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടു വയസ്സ് പ്രായമുള്ള പശുവിനെയാണ് കൊന്നത്. രാത്രി പത്തുമണിയോടെയാണ് സംഭവം. തൊഴുത്തിൽനിന്ന് ബഹളം കേട്ടതിനെത്തുടർന്ന് വീട്ടുകാർ ചെന്നപ്പോൾ കടുവ ഓടിമറഞ്ഞു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇപ്പോൾ കൂടുവെച്ച സ്ഥലത്ത് നിന്നും ഏകദേശം അരക്കിലോമീറ്റർ മാറിയാണ് സംഭവം.