പൂതാടി പഞ്ചായത്തിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായത്ത് 2, 16, 19 വാർഡുകളിൽ അഡീഷണൽ ഡിസ്ടിക്റ്റ് മജിസ്ട്രേറ്റ് കെ. ദേവകി ജൂൺ 24 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ച് ഉത്തരവായി. സി.ആർ.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. നിയന്ത്രണ പരിധിയിൽ ആളുകളുടെ സംഘം ചേരൽ കർശനമായി നിരോധിച്ചു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഈ പ്രദേശങ്ങളിൽ ജനങ്ങൾ രാത്രി അതീവ ജാഗ്രത പാലിക്കണം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും.