വരദൂർ: പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ്ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ബി. എസ്.സി, എം എൽ.റ്റി, ഡി.എം.എൽ.റ്റി, കേരളാ പാരാമെഡിക്കൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ, ഫോട്ടോ, ബയോഡാറ്റ ഉൾപ്പെടെയുള്ള അപേക്ഷയുമായി ജൂൺ 26 ന് രാവിലെ 10 മണിക്കകം കണിയാമ്പറ്റ പഞ്ചായത്തിൽ കൂടികാഴ്ച്ചക്ക് എത്തണം.