കൽപ്പറ്റ :വർഷങ്ങൾ പഴക്കമുള്ള കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന 267 പ്രതികളെ അഞ്ചു മാസത്തിനുള്ളിൽ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ട് വന്ന് വയനാട് പോലീസ്. വിദേശത്തേക്ക് കടന്നു കളഞ്ഞ ആറ് പ്രതികളെയടക്കമാണ് കൃത്യമായ നടപടികൾ സ്വീകരിച്ച് വയനാട് പോലീസ് പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ജില്ലാ തലത്തിലും സബ് ഡിവിഷൻ തലത്തിലും പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചും, വിദേശത്തുള്ള പ്രതികളെ പിടികൂടുന്നതിന് ലുക്ക് ഔട്ട് സർക്കുലർ നടപടികൾ സ്വീകരിച്ചും, പ്രതികളുടെ ഫോട്ടോകൾ സംഘടിപ്പിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി ഷെയർ ഷെയർ ചെയ്തും മറ്റുനൂതന മാർഗ്ഗങ്ങൾ സ്വീകരിച്ചുമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഇത്രയും പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.