മാനന്തവാടി: മാനന്തവാടി ന്യൂമാൻസ് കോളേജും, ഡ്രീം (ഡ്രഗ് റിഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ ആൻ്റ് മെൻ്ററിങ്)വയനാടും സംയുക്തമായി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു. കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ജിജോമംഗലം അധ്യക്ഷത വഹിച്ചു. ഡ്രീം വയനാട് പ്രോഗ്രാം കോഡിനേറ്റർ ഡെൽവിൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി തുടർന്ന് ഡ്രീം വയനാട് വോളണ്ടിയർമാർ ലഹരി ഉപയോഗത്തിന്റെ അനന്തരഫലങ്ങൾ ചിത്രീകരിക്കുന്ന തീം ഡാൻസ് അവതരിപ്പിച്ചു
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു
