കമ്പളക്കാട്: കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥികൾ പാർലമെന്റിൽ ലഹരിക്കെതിരെ സംസാരിച്ചു. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എമ്മാനുവൽ ഒ സി, പിടിഎ പ്രസിഡന്റ്മുനീർ സി കെ , ലഹരി വിരുദ്ധ ക്ലബ് കൺവീനർമാരായ റീന സി എ,ജ്യോതിഷ് കെ ജോൺ SRG കൺവീനർ സ്വപ്ന വി എസ് എന്നിവർ സംസാരിച്ചു.ആഫ്രോ എന്ന സന്നദ്ധ സംഘടനയിലെ സുജിത് അമല എന്നിവർ സ്കൂളിലെ കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസ് നടത്തി. തുടർന്ന് ലഹരിക്കെതിരെ കയ്യൊപ്പ് എന്ന പരിപാടിയും നടത്തി