സാഫിയുമായി ധാരണപത്രം ഒപ്പുവെച്ചു തരുവണ എം. എസ്. എസ് കോളേജ്

കൽപ്പറ്റ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവിൻ്റെ കേന്ദ്രമായി മാറി ആദ്യ സൈക്കിളിൽ നാക് എ പ്ലസ് പ്ലസ് ഗ്രേഡ് നേടുന്ന ഇൻഡ്യയിലെ ആദ്യത്തെ സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും പിന്നീട് ഓട്ടോണമസ് പദവിയും സ്വന്തമാക്കിയ സാഫി ഇൻസ്റ്റിറ്റ്യുട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയുമായി ( സോഷ്യൽ അഡ്വാൻസ്മെൻ്റ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ) തരുവണ എം.എസ്.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അക്കാദമിക പങ്കാളിത്തം ഉറപ്പാക്കുന്ന ധാരണാപത്രം ഒപ്പുവെച്ചു.

 

സാഫി കോളേജുമായി അക്കാദമിക സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടതോടെതരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പാഠ്യ – പാഠ്യേതര മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനും അക്കാദമിക രംഗത്ത് മികച്ച നേട്ടമുണ്ടാക്കാനുമാവും.അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾ, ക്വാളിറ്റി ഇംപ്രൂവ്മെൻറ്, ഫാക്കൽറ്റി ആൻ്റ് സ്റ്റുഡൻറ് എക്സ്ചേഞ്ച്, ഗവേഷണ പ്രവർത്തനങ്ങളിൽ സഹകരണം, വിഭവങ്ങളുടെ പങ്കിടൽ, വിവിധ സെമിനാറുകളിലെ പങ്കാളിത്തം തുടങ്ങി വിവിധ തലങ്ങളിലുള്ള സഹകരണം തരുവണ എം. എസ്. എസ് കോളേജിൻ്റെ സമഗ്രപുരോഗതിക്കും വിദ്യാഭ്യാസ ഗുണ നിലവാരത്തിലും വലിയ മുതൽക്കൂട്ടാകും.

 

സാഫി കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഇ.പി. ഇമ്പിച്ചികോയ , തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ് പ്രിൻസിപ്പാൾ ഡോ.ജോസഫ് കെ ജോബ് എന്നിവർ ധാരണ പത്രം ഒപ്പുവെച്ച് പരസ്പരം കൈമാറി.തിരൂർ മലയാളം സർവ്വകലാശാല മുൻ രജിസ്ട്രാർ പ്രൊഫ. കെ വി ഉമറുൽ ഫാറൂഖ്, എം എസ് എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ടി മൊയ്തീൻകുട്ടി, കോഴിക്കോട് മെഡിക്കൽ കോളേജ് എം എസ് എസ് മെഡിക്കൽ എയ്ഡ് സെൻറർ ചെയർമാൻ എൻ.ഇ.അബ്ദുൽ അസീസ്, തരുവണ എം.എസ്.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പി പി മുഹമ്മദ്, സാഫി കോളേജ് ഐ ക്യു എ സി കോ-ഓർഡിനേറ്റർ ഡോ. പി. ഷെർവിൻ വെസ്ലി, റിസർച്ച് ഡയരക്ടർ ഡോ. എസ്. ഷബാന മോൾ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *