പനമരം: നെയ്ക്കുപ്പയിൽ കാട്ടാന ഓട്ടോറിക്ഷ തകർത്തു. നടവയൽ ടൗണിൽ മെസ് നടത്തുന്ന പുതുശ്ശേരി സഹദേവൻ്റെ ഓട്ടോറിക്ഷയാണ് തകർത്തത്. ഇദ്ദേഹം മെസ് തുറക്കാൻ പോകും വഴിയാണ് ആക്രമണം ഉണ്ടായത് .ഇന്ന് പുലർച്ചെ 4:30തോടെയാണ് കാട്ടാന ആക്രമിച്ചത്. ഓട്ടോറിക്ഷയിൽ വരുന്ന ഇദ്ദേഹത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. സമീപത്തെ തോട്ടിലേക്ക് ചാടിയ ഇയാൾ അത്ഭുദകരമായാണ് രക്ഷപെട്ടത്. ഓട്ടോറിക്ഷ ആന പൂർണ്ണമായി തകർത്തു
ഓട്ടോറിക്ഷക്കു നേരെ കാട്ടാനയുടെ ആക്രമണം
