കുറ്റ്യാടി ചുരം റോഡിൽ മണ്ണിടിഞ്ഞു വാളാന്തോട്-കുറ്റ്യാടി ചുരം റോഡ് തുടങ്ങുന്ന ഭാഗത്ത് ചെറിയതോതിൽ മണ്ണിടിഞ്ഞു. മണ്ണും മാലിന്യം നിറഞ്ഞ ചാക്കുകളും മഴയിൽ ഒലിച്ചുവന്ന് ഡ്രൈ നേജ് അടഞ്ഞിട്ടുണ്ട്. മഴ വെള്ളം ശക്തമായി റോഡിലൂടെ ഒലിച്ച് ചുരം റോഡിൽ വെള്ളക്കെട്ടുണ്ട്. മഴ ശക്തമായാൽ ഗതാഗതം തടസ്സപ്പെടാനിടയുണ്ട്. ഡ്രൈനേജ് നന്നാക്കാൻ ശ്രമം തുടരുന്നു.
കുറ്റ്യാടി ചുരം റോഡിൽ മണ്ണിടിഞ്ഞു
