വെള്ളമുണ്ട: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടര വയസുകാരൻ. തരുവണ പുനത്തിക്കണ്ടി ഐ.വി. സഫ്‌വാൻ-സഫാനത്ത് ദമ്പതികളുടെ മകൻ അമർ യസ്ദാൻ്റേതാണ് അപൂർവ നേട്ടം.
വിവിധ രാജ്യങ്ങളുടെ പതാക, വ്യക്തികൾ, സാധനങ്ങൾ, സ്ഥലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നൂറ് അമ്പതോളം പേരുകൾ മന:പാഠമാക്കിയാണ് യസ്ദാൻ നേട്ടം കൈവരിച്ചത്. ഇതു സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് വന്നത്.