പനമരം: ആരോഗ്യ വകുപ്പിന് കീഴിൽ പനമരം ഗവ. നഴ്സിംഗ് സ്കൂളിൽ 2024-25 വർഷത്തെ ജനറൽ നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ പ്ലസ് ടു വിജയിച്ചവരെയും പരിഗ ണിക്കുന്നതാണ്. അപേക്ഷാ ഫോറവും വിശദാംശങ്ങ ളടങ്ങിയ പ്രോസ്പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ് സൈറ്റിൽ (https://dhs.kerala. gov.in) ലഭ്യമാണ്. അപേക്ഷാ ഫീസ് (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപ) 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കിയതിൻ്റെ ചലാൻ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 06.07.2024 വൈകുന്നേരം 5 മണിവരെ ആയിരിക്കും