ജോലി വാഗ്ദാനം ചെയ്‌ത്‌ തട്ടിപ്പ് ഡൽഹി സ്വദേശി പിടിയിൽ

നെന്മേനി : ഭർത്താവിന് വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് ഭാര്യയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ഡൽഹി സ്വദേശിയെ നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ജാമിയ നഗർ സ്വദേശിയായ അർഹം സിദ്ധീഖിയെ(34)യാണ് ഡൽഹിയിൽ ചെന്ന് പിടികൂടിയത്. നെന്മേനി കോടതിപ്പടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി. ഈ കേസിൽ മുഖ്യപ്രതിയായ കണ്ണൂർ തലശ്ശേരി പാരാൽ സ്വദേശിയായ ബദരിയ മൻസിൽ പി.പി. സമീർ(46)നെ ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. അർഹം സിദ്ധീഖിയുടെ അക്കൌണ്ടിലേക്കാണ് യുവതിയെ കൊണ്ട് സമീർ പണമയപ്പിച്ചത്. ബാങ്ക് അക്കൗണ്ട് രേഖകളും വിനിമയം നടത്തിയ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അർഹം സിദ്ധീഖിയെ പിടികൂടിയത്.

2023 മെയ്‌, ജൂൺ മാസങ്ങളിലായാണ് സംഭവം. ഖത്തറിൽ ജോലി ചെയ്ത് വരുന്ന യുവതിയുടെ ഭർത്താവിന് മെച്ചപ്പെട്ട ജോലി വാഗ്‌ദാനം ചെയ്താണ് സമീർ കബളിപ്പിച്ചത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് കോർഡിനേറ്റർ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പല തവണകളായി രണ്ട് ലക്ഷം രൂപയാണ് ഓൺലൈൻ ആയി അർഹം സിദ്ധീഖിയുടെ അക്കൌണ്ടിലേക്ക് അയപ്പിച്ചത്. ശേഷം ജോലി നൽകാതെയും പരാതിക്കാരുടെ ഫോൺ നമ്പർ ബ്ലോക്ക്‌ ചെയ്തും തട്ടിപ്പ് നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ അമൃത് സിങ് നായകത്തിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ കെ. വി തങ്കനാണ് അന്വേഷണ ചുമതല. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി അഭിലാഷ്, കെ ബി തോമസ്, സിവിൽ പോലീസ് ഓഫീസർമാരായ പി മുഹമ്മദ്‌, എം.ഡി ലിന്റോ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *