മലപ്പുറം :എടവണ്ണ പാലപ്പറ്റയിൽ കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. അരീക്കോട് സ്വദേശി പൂവഞ്ചേരി അബ്ദുൾ ഹമീദാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആണ് അപകടം നടന്നത്. കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഇതുവഴി വന്ന മേലാറ്റൂർ പൊലീസ് എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.