ന്യൂഡൽഹി: മാറ്റിവെച്ച നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 21നും സെപ്റ്റംബർ നാലിനും ഇടയിൽ പരീക്ഷ നടക്കും.സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലൈ 25 മുതൽ 27 വരെയാണ്. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷകൾ റദ്ദാക്കുകയായിരുന്നു.
പുതുക്കിയ യുജിസി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു
