മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയെന്ന കേസിൽ 41 വയസുകാരനെ അറസ്റ്റ് ചെയ്തു. വയനാട്ടിലെ തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തവിഞ്ഞാൽ മുതിരേരി നെല്ലിക്കൽ പണിപ്പുരയിൽ ബിജു (41) ആണ് പിടിയിലായത്. ഇയാൾ കുട്ടിയെ വർഷങ്ങളായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പോലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
