ഫ്‌ളയര്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം നാളെ

ബത്തേരി: നിയോജക മണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഫ്‌ളയര്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്യും. ബത്തേരി സെന്റ് ജോസഫ്സ് ഓഡിറ്റോറിയത്തില്‍ ജൂണ്‍ 30-ന് ഉച്ചക്ക് 12.30-ന് നടക്കുന്ന പരിപാടി ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് നേടിയവര്‍, എന്‍.എം.എം.എസ്, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവര്‍, സി.ബി.എസ്.ഇ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ-1 നേടിയ വിദ്യാര്‍ത്ഥികളെയും 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിക്കും. ബത്തേരി നിയോജക മണ്ഡലത്തിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ അവാര്‍ഡ് ഏറ്റുവാങ്ങും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഫ്‌ളയറിന്റെ നേതൃത്വത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ ഗൂഡല്ലൂര്‍ എം.എല്‍.എ പൊന്‍ ജയശീലന്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്യും.

ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് മുഖ്യാതിഥിയാവും. ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *