പുല്‍പ്പള്ളി: കഞ്ചാവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍. മേപ്പാടി, എരുമക്കൊല്ലി സോമനെ(51)യാണ് പുല്‍പ്പള്ളി എസ്.ഐ പി.ജി. ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ജൂൺ 28 വൈകിട്ട് പെരിക്കല്ലൂര്‍ കടവില്‍ നടത്തിയ പോലീസ് പട്രോളിങ്ങിലാണ് ഇയാള്‍ പിടിയിലായത്. പെരിക്കല്ലൂര്‍ കടവില്‍ നിന്നും പെരിക്കല്ലൂര്‍ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചതില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. 253 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. എസ്.സി.പി.ഒ ദിവാകരന്‍, സി.പി.ഒ അസീസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
കഞ്ചാവുമായി മദ്ധ്യവയസ്‌കന്‍ പോലീസ് പിടിയില്‍.
