തരിയോട്.. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീളുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. രക്ഷിതാക്കളും അധ്യാപകരും ലഹരി വിരുദ്ധ ചങ്ങലയിൽ കണ്ണികളായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സിൽ സ്കൂൾ മാനേജർ റവ.ഫാ.തോമസ് പ്ലാശനാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സജി ജോൺ സ്വാഗതം ആശംസിച്ചു.
സിവിൽ എക്സൈസ് ഓഫീസർ ശ്രീ.സജി പോൾ ക്ലാസ്സ് നയിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്ന ലഘു ലേഖകൾ വിദ്യാലയ പരിസരത്തുള്ള വീടുകൾ, കടകൾ, എന്നിവിടങ്ങളിൽ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ , വ്യത്യസ്തമാർന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ വിദ്യാലയത്തിൽ നടത്തപ്പെട്ടു. അധ്യാപകരായ സിസ്റ്റർ ഷീജ., ഫിലോമിന , പി.എ. എന്നിവർ നേതൃത്വം നൽകി.