സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി കണ്ണൂർ ജയിലിലടച്ചു

കൽപ്പറ്റ: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിൻ്റെ ഭാഗമായി സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി കണ്ണൂർ ജയിലിലടച്ചു. വടുവഞ്ചാൽ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടിൽ ബുളുവെന്ന ജിതിൻ ജോസഫ്(35)നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലടച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. അമ്പലവയൽ, കൽപ്പറ്റ, ഹൊസൂർ, മീനങ്ങാടി, ബത്തേരി, തിരുനെല്ലി, മാനന്തവാടി, തലപ്പുഴ, താമരശ്ശേരി തുടങ്ങിയ സ്റ്റേഷനുകളിൽ കൊലപാതകം, മോഷണം, കഠിനമായ ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്. ഈ വർഷം വടുവഞ്ചാലിൽ കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച കാർ തട്ടിയെടുത്ത സംഭവത്തിലും പ്രതിയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *