മലപ്പുറം: ചേലമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. ചേലമ്പ്ര സ്വദേശി ദില്‍ഷ ഷെറിൻ(15) ആണ് മരിച്ചത് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദില്‍ഷ. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.വൈദ്യരങ്ങാടി ഹയർ സെക്കൻഡറി സ്‌കൂൾ പത്താം തരം വിദ്യാർഥിയാണ് .
പള്ളിക്കുന്നിലുള്ള ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സത്കാരത്തില്‍ പങ്കെടുത്ത 18 പേർക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. പിന്നീട് ഇത് പടർന്ന് പിടിക്കുകയായിരുന്നു. 400 ഓളം പേർക്കാണ് പള്ളിക്കുന്ന്, ചേലമ്പ്ര മേഖലയില്‍ മഞ്ഞപ്പിത്തം ബാധിച്ചത്.