പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു.

പാചകവാതക കണക്ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ്. കണക്ഷനുള്ള എല്ലാവരും ഇത്‌ നടത്തണമെന്ന് പാചകവാതക കമ്പനികൾ വിതരണക്കാർക്കുനൽകിയ സർക്കുലറിൽ പറയുന്നു. മസ്റ്ററിങ് പൂർത്തിയാക്കേണ്ട അവസാനതീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

 

മസ്റ്ററിങ് നടത്താത്തവർക്ക് പാചകവാതകം ബുക്കുചെയ്യാനാവാതെ വരും. ഉപഭോക്താവിനെ തിരിച്ചറിയുന്നതിനുമുമ്പ് നടത്തിയ കെ.വൈ.സി. (നോ യുവർ കസ്റ്റമർ) അപ്‌ഡേഷന്റെ ചുവടുപിടിച്ചാണ് ബയോമെട്രിക് മസ്റ്ററിങ്. ഇൻഡേൻ, ഭാരത്, എച്ച്.പി. എന്നീ പൊതുമേഖലാകമ്പനികളുടെ ഏജൻസി ഓഫീസുകളിലെത്തിയാണ് ഉപഭോക്താക്കൾ മസ്റ്ററിങ് നടത്തേണ്ടത്.

വിരലടയാളം പതിക്കാനും കണ്ണിന്റെ കൃഷ്ണമണി സ്‌കാൻ ചെയ്യാനുമുള്ള ബയോമെട്രിക് ഉപകരണങ്ങൾ ഏജൻസികൾ സജ്ജമാക്കും. രണ്ടുമാസംമുമ്പ് പാചകവാതക കമ്പനികൾ ഏജൻസികൾക്ക് മസ്റ്ററിങ് സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. എന്നാൽ, ഉപഭോക്താക്കൾ കാര്യമായി സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് കർശനമാക്കുന്നത്.

 

കണക്ഷൻ മാറ്റാൻ

 

കണക്ഷൻ ഉടമ കിടപ്പുരോഗിയോ സ്ഥലത്തില്ലാത്തയാളോ പ്രായാധിക്യത്താൻ യാത്രചെയ്യാൻ പ്രയാസമുള്ള ആളോ ആണെങ്കിൽ, കുടുംബത്തിലെ റേഷൻകാർഡിൽ പേരുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റി മസ്റ്ററിങ് നടത്താം.കണക്ഷൻമാറ്റാൻ ആധാർ കാർഡ്, പാചകവാതക കണക്ഷൻ ബുക്ക്, റേഷൻകാർഡ് എന്നിവയുമായി ഏജൻസി ഓഫീലെത്തണം.

 

മസ്റ്ററിങ് നടത്താൻ

 

പാചകവാതക കണക്ഷനുള്ളയാൾ ആധാർകാർഡ്, പാചകവാതക കണക്ഷൻ ബുക്ക് എന്നിവയുമായി ഏജൻസി ഓഫീസിലെത്തണം.എജൻസി ഓഫീസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിക്കണം.രജിസ്റ്റർ ചെയ്ത മൊബൈൽനമ്പറിലേക്ക് ഇ.കെ.വൈ.സി. അപ്‌ഡേറ്റായെന്ന സന്ദേശം എത്തും.

പാചകവാതക കമ്പനികളുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് നടത്താം. ഇതിനായി മൊബൈൽ ആപ്ലിക്കേഷനും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യണം.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *