മീനങ്ങാടി: 113.57 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. കണ്ണൂര്‍ കാടാച്ചേരി വാഴയില്‍ കെ.വി. സുഹൈറിനെയാണ്(24)ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് അറസ്റ്റുചെയ്തത്. ബംഗളൂരുവില്‍നിന്നു കോഴിക്കോടിനുള്ള തമിഴ്‌നാട് കോണ്‍ട്രാക്ട് കാരിയറില്‍ മീനങ്ങാടിയില്‍ നടത്തിയ പരിശോധനയിലാണ് യാത്രക്കാരനായ സുഹൈറിന്റെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്.