സുൽത്താൻ ബത്തേരി: ഒളിമ്പിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ സഹകരണത്തോടെ സൈക്കിൾ താരങ്ങളെ ആദരിച്ചു. നഗരസഭാ ചെയർമാൻ ടി.ആർ. രമേശ് പരിപാടി ഉദ്ഘാടനം ചെയ്തു. സൈക്ലിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സത്താർ വിൽട്ടൺ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് ഗോപകുമാർ വർമ മുഖ്യാതിഥിയായി. സലിം കടവൻ, മദൻലാൽ, എൻ.സി. സാജിദ്, എൽ.എ. സോളമൻ, നവാസ് കാരാട്ട് എന്നിവർ പ്രസംഗിച്ചു. സൈക്ലിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു.