പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും പരിഹരിക്കാം

അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. തൈകളും വലിയ ചെടികളും ചിലപ്പോള്‍ വാടിയതിനു ശേഷം ഉണങ്ങി പോയതായി കാണാം. ഈ പ്രശ്‌നം മൂലം കൃഷി ഉപേക്ഷിക്കുന്നവര്‍ ഏറെയാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം.

 🌱തൈ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

 

തടത്തില്‍ തൈ ചീയല്‍ ഒഴുവാക്കുന്നതിന് വിത്ത് സ്യുഡോമോണാസ് പൊടിയുമായി ചേര്‍ത്ത് പാകുന്നതും തടം തയ്യാറാക്കുമ്പോള്‍ ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കി കാലിവളം ചേര്‍ക്കുന്നതും ഫലപ്രദമാണ്. തൈകള്‍ വേനല്‍ക്കാലത്താണ് ഉണ്ടാക്കുന്നതെങ്കില്‍ തൈചീയല്‍ വലിയ പ്രശ്‌നമാകാറില്ല. തൈകള്‍ പറിച്ച് നട്ടതിന് ശേഷമോ, പൂക്കള്‍ വിരിയുന്ന സമയത്തോ വാടാം. ഇത് ബാക്റ്റീരിയയുടെ ആക്രമണം മൂലവും കുമിളിന്റെയോ ചിതലിന്റെയോ ആക്രമണം മൂലവുമാകാം.

 

🌱 തൈ ചീയല്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍

 

1. ട്രൈക്കോഡര്‍മ ചേര്‍ത്ത് തയ്യാറാക്കിയ കാലിവളം നിലമൊരുക്കുമ്പോള്‍ ചേര്‍ക്കുക.

2. പച്ചച്ചാണകം ഉപയോഗിക്കുമ്പോള്‍ ചെടികളുടെ ചുവടില്‍ നിന്നും മാറി മാത്രം ഒഴിച്ച് കൊടുക്കുക. മഴക്കാലത്ത് മാത്രം പച്ചചാണകം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

3. ചിതലിന്റെ ആക്രമണം കൂടതലുള്ള മണ്ണില്‍ ഉണങ്ങിയ ചാണകപ്പൊടി ഇട്ടതിന് ശേഷം നന്നായി നനയ്ക്കുക.

4. ബാക്റ്റീരിയല്‍ വാട്ടത്തെ ചെറുക്കുന്ന ഇനങ്ങള്‍ തെരഞ്ഞെടുത്ത് നടുക.

5. ചെടികളുടെ കീഴെ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ചുവടുഭാഗം ചേര്‍ത്ത് തടം ഉയര്‍ത്തി കൊടുക്കുകയും വര്‍ഷക്കാലത്ത് അധികമുള്ള വെള്ളം ഒലിച്ച് പോകാനുമുള്ള സൗകര്യം ചെയ്യുകയും വേണം.

6. നല്ല ഉത്പാദനശേഷിയുള്ളതും എന്നാല്‍ വാട്ടരോഗം പെട്ടന്ന് ബാധിക്കുന്നതുമായ തൈകള്‍, വാട്ട രോഗം ബാധിക്കാത്ത ഇനം തൈകളുടെ മുകളില്‍ ഗ്രാഫ്റ്റ് ചെയ്താല്‍ ദീര്‍ഘനാള്‍ വിളവ് ലഭിക്കുന്നതോടൊപ്പം വാട്ടരോഗത്തെ തടത്ത് നിറുത്തുകയും ചെയ്യുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *